നിങ്ങളില്‍ ജെയിക്കിന് വോട്ട് ചെയ്യുമെന്നുറപ്പുള്ളവര്‍ കെെ ഉയര്‍ത്തുക എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറയുമ്പോള്‍ സദസൊന്നടങ്കം കെെ ഉയര്‍ത്തുന്നു. നിങ്ങളുടെ ഭര്‍ത്താക്കന്‍മാരുടെ വോട്ടും ജെയ്ക്കിനെന്നുറപ്പുള്ളവര്‍ രണ്ട് കെെ ഉയര്‍ത്തുവാന്‍ പറഞ്ഞതും ഏവരും ഇരുകരങ്ങളും മുകളിലേക്കുയര്‍ത്തി. പാമ്പാടി കമ്മ്യൂണിറ്റി ഹാള്‍ മെെതാനത്ത് സംഘടിപ്പിച്ച ഇടതുപക്ഷ വനിതാ സംഘടനകളുടെ മഹിളാ അസംബ്ളിയാണ് ഈ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് വനിതകളാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച വനിതാ അസംബ്ളിയിലും തടര്‍ന്നു നടന്ന റോഡ്ഷോയിലും പങ്കെടുത്തത്. പുതുപ്പള്ളിയിലെ അമ്മമാരുടെയും സഹോദരിമാരുടെയും മനസ്സ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കുന്നതായിരുന്നു പരിപാടി. വനിതാ അസംബ്ളിയിലേക്കെത്തിയ ജെയ്ക് സി തോമസിനെ അത്യാവേശത്തോടെ മുദ്രാവാക്യം മുഴക്കിയാണ് വേദിയിലേക്കാനയിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ മണ്ഡലത്തെകുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും കേരളത്തിലെ ഇടതു സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും കരുതലുമെല്ലാം സ്ഥാനാര്‍ഥി വിവരിക്കുമ്പോള്‍ സദസ്സ് ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു.അസംബ്ളിയില്‍ സംസാരിച്ച ശ്രീമതി ടീച്ചറും, ഷെെലജ ടീച്ചറും മന്ത്രിമാരായ ചിഞ്ചുറാണിയും ആര്‍ ബിന്ദുവും അടക്കമുള്ള പ്രാസംഗികര്‍ മാതൃ തുല്യമായ വാത്സല്യത്തോടെയാണ് ജെയ്ക്കിന്റെ വിജയത്തിനായി സംസാരിച്ചത്.
English Summary: puthuppally election
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.