21 December 2025, Sunday

Related news

December 12, 2025
December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
October 29, 2025
October 24, 2025

ന്യായ സംഹിതയില്‍ പുതിയ വ്യവസ്ഥ വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് തീവ്രവാദ കുറ്റകൃത്യം

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2023 11:34 pm

പുതിയ ന്യായ സംഹിത ബില്ലനുസരിച്ച് വെള്ളപ്പൊക്കം ഉണ്ടാക്കുന്നത് തീവ്രവാദ കുറ്റകൃത്യമായി കണക്കാക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമായി കൊണ്ടുവന്ന ന്യായ സംഹിത തീവ്രവാദ കുറ്റകൃത്യങ്ങളെ പ്രത്യേകം വിവരിക്കുന്നുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക നിയമമാണ് 1967ലെ യുഎപിഎ നിയമം.
ബില്ലിലെ വകുപ്പ് 111(6) (എ)അനുസരിച്ച് ആയുധങ്ങള്‍, പൊട്ടിത്തെറിക്കുന്ന വസ്തുക്കള്‍ എന്നിവ ഉല്പാദിപ്പിക്കുകയോ, കൈവശം സൂക്ഷിക്കുകയോ, കടത്തുകയോ, വിതരണം ചെയ്യുകയോ ചെയ്യുക, ആണവ, റേഡിയോളജിക്കല്‍, മറ്റ് അപകട വസ്തുക്കള്‍ എന്നിവ പുറത്തുവിടുകയോ തീവയ്പ്, വെള്ളപ്പൊക്കം, പൊട്ടിത്തെറി എന്നിവ സൃഷ്ടിക്കുകയോ ചെയ്യുന്ന വ്യക്തികളെ തീവ്രവാദികളായി കണക്കാക്കുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലവതരിപ്പിച്ച ബില്‍ ആഭ്യന്തര വകുപ്പിന്റെ പാര്‍ലമെന്ററി കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. 

Eng­lish Sum­ma­ry: The new pro­vi­sion in the Code makes the crime of ter­ror­ism a flood

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.