22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

എല്‍ഗര്‍ പരിഷത്ത് കേസ് ; എന്‍ഐഎക്കും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 24, 2023 11:33 am

എല്‍ഗര്‍ പരിഷത് കേസില്‍ ഇടക്കാല ജാമ്യം തേടി ആക്റ്റിവിസ്റ്റ് ഷോമ കാന്തി സെന്‍ നല്‍കിയ ഹര്‍ജിയില്‍ നാഷണല്‍ ഇന്‍വെസ്ററിഗേഷന്‍ ഏജന്‍സിക്കും, മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടകതി. ജസ്റ്റീസ് അനിരുദ്ധ ബോസിന്‍റെയും ജസ്റ്റീസ് എസ് വി എന്‍ ഭട്ടിയുടേയും നേതൃത്വത്തിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്.

ജാമ്യത്തിനായി പ്രത്യേക എന്‍.ഐ.എ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള സെന്നിന്റെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.ഞാന്‍ ഇടക്കാല ജാമ്യം തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സെന്നിന്റെ ആരോഗ്യം വഷളാകുന്നത് കൊണ്ടാണ് ജാമ്യം ആവശ്യപ്പെടുന്നത്.സെന്നിന് 65 വയസായി. അഞ്ച് വര്‍ഷമായി അവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്,’സെന്നിന് വേണ്ടി ഹാജരായ മുതിര്‍ന്ന് അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ പറഞ്ഞു.സെന്നിന്റെ കേസ് സുപ്രീം കോടതി സമാനക്കേസില്‍ നേരത്തെ ജാമ്യം അനുവദിച്ച മറ്റ് രണ്ട് കൂട്ടുപ്രതികളുടേതിന് സമാനമാണോയെന്ന് കോടതി ഗ്രോവറിനോട് ചോദിച്ചു.

Eng­lish Summary:
Elgar Parishad case; Supreme Court sent notice to NIA and Maha­rash­tra government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.