23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024
May 2, 2024

ആദിത്യ എല്‍1 സെപ്റ്റംബറില്‍

Janayugom Webdesk
ബംഗളൂരു
August 25, 2023 1:51 am

രാജ്യത്തിന്റെ ആദ്യ സൗര ദൗത്യം സെപ്റ്റംബറിലുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ്. സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ആദിത്യ എല്‍1 ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും സെപ്റ്റംബര്‍ ആദ്യ വാരത്തോടെ വിക്ഷേപണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള ക്രൂ മൊഡ്യൂള്‍, ക്രൂ എസ്കേപ്പ് കേപ്പബിലിറ്റി എന്നിവയുടെ പരീക്ഷണം സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ഉണ്ടാകുമെന്നും സോമനാഥ് പറഞ്ഞു. 2025 ഓടെ ഗഗൻയാൻ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. മനുഷ്യവാസത്തിന് ഏറെ സാധ്യതകളുള്ള ഇടമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം എന്നതിനാലാണ് ലാൻഡിങ്ങിനായി അവിടം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ലാൻഡര്‍ ഇറങ്ങിയിടത്തു നിന്ന് 70 ഡിഗ്രി അടുത്തായാണ് ദക്ഷിണ ധ്രുവം സ്ഥിതി ചെയ്യുന്നത്. സൂര്യ രശ്മികള്‍ അധികമേല്‍ക്കാത്ത പ്രദേശമായ ദക്ഷിണ ധ്രുവം നിരവധി ശാസ്ത്രീയ അവസരങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യ കോളനികള്‍ നിര്‍മ്മിക്കാൻ സാധിക്കുമെന്നതിനാലും അനന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ശാസ്ത്രജ്ഞര്‍ ദക്ഷിണധ്രുവത്തില്‍ ഏറെ താല്പര്യം കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Eng­lish Summary:Aditya L1 in September
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.