ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര ഫൈനലില്‍. 88.77 മീറ്റര്‍ ദൂരമെറിഞ്ഞാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. യോഗ്യത റൗണ്ടിലെ ആദ്യശ്രമത്തിലാണ് നീരജിന്റെ ഫൈനലേക്കുള്ള പ്രവേശനം. നീരജ് ഒളിമ്പിക്സ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവാണ്.
ലുസൈല്‍ ഡയമണ്ട് ലീഗില്‍ 87.66 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ എത്തിച്ചത്. ജാവലിനില്‍ 90 മീറ്റര്‍ റെക്കോര്‍ഡ് നേടുകയെന്നാതാണ് ലക്ഷ്യമെന്ന് നീരജ് ചോപ്ര മുന്‍പ് പറഞ്ഞിരുന്നത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആകെ രണ്ട് മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. അതില്‍ ഒരാള്‍ നീരജ് ചോപ്ര ആണ്. 2022 ല്‍ ഒറിഗോണില്‍ വെച്ചാണ് നീരജിന്റെ നേട്ടം.
English Summary:World Athletics Championships; Neeraj Chopra in the final
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.