24 December 2024, Tuesday
KSFE Galaxy Chits Banner 2

ഗ്രീസിലെ കാട്ടുതീയില്‍ 21 മരണം

Janayugom Webdesk
ഏഥന്‍സ്
August 25, 2023 10:28 pm

വടക്കുകിഴക്കൻ ഗ്രീസിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. തുർക്കി അതിർത്തിയോട് ചേർന്നുള്ള ദാദിയ ഫോറസ്റ്റ് നാഷണൽ പാർക്കിൽ നിന്ന് വ്യാഴാഴ്ച ഒരാളുടെ മൃതദേഹം അഗ്നിശമനസേന ക­ണ്ടെടുത്തു. ആരെയും കാണാതായതായി റിപ്പോര്‍ട്ടുകളില്ല. വടക്കുകിഴക്കൻ നഗരമായ അലക്‌സാണ്ട്രോ പോളിസിനടുത്തുള്ള കു­ടിലിന് സമീപം 18 മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. കുടിയേറ്റക്കാരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെടുത്തതെന്ന് അധികൃതര്‍ സംശയിക്കുന്നു.

അവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിനായി ഗ്രീസിലെ ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ ടീം സജീവമാക്കി. ഗ്രീസിലുടനീളം നൂറുക്കണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നത്. 85 വാഹനങ്ങൾ, നാല് വിമാനങ്ങൾ, രണ്ട് ഹെലികോപ്റ്ററുകൾ എന്നിവയുമായി 295 അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തന രംഗത്തുള്ളത്. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ തീഅണയ്ക്കാനുള്ള ശ്രമം വിജയം കണ്ടുതുടങ്ങി.

എ­ന്നാ­ല്‍ അലക്സാണ്ട്രോപോളിലെയും ഏഥന്‍സിലെയും കാട്ടുതീ നിയന്ത്രണവിധേയമാക്കിയിട്ടില്ലെന്ന് അ­ഗ്നിശമനസേന അറിയിച്ചു. അലക്‌സാണ്ട്രോപോ­ളിസിന്റെ 772 ചതുരശ്ര കിലോമീറ്ററിലധികം (ഏകദേശം 300 ചതുരശ്ര മൈൽ) കത്തിനശിച്ചു. തീപടരാന്‍ കാരണമായെന്നാരോപിച്ച് 79 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാട്ടുതീ എന്നാണ് ക്രൈസിസ് മാനേജ്‌മെന്റിനായുള്ള യൂറോപ്യൻ കമ്മിഷണർ ജാനസ് ലെനാർസിക് ഗ്രീസിലെ കാട്ടുതീയെ വിശേഷിപ്പിച്ചത്.

Eng­lish sum­ma­ry; 21 dead in wild­fires in Greece

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.