28 December 2025, Sunday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

പൊലീസ് അസോസിയേഷൻ ഓണാഘോഷം 2023

Janayugom Webdesk
ഇരിങ്ങാലക്കുട
August 26, 2023 9:53 pm

കേരള പൊലീസ് അസോസിയേഷൻ , കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട കാട്ടുങ്ങചിറയിലുള്ള സാന്ത്വന സദനത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഉദ്‌ഘാടനം ചെയ്തു.

കേരള പൊലീസ് അസോസിയേഷൻ തൃശ്ശൂർ റൂറൽ ജില്ലാ പ്രസിഡന്റ് കെ കെ രാധാകൃഷ്ണൻ അധ്യക്ഷനായി. എഎസ്‌പി പ്രദീപ് എൻ വെയിൽസ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎസ്‌പിമാരായ ടി എസ് സിനോജ്, ഷാജ് ജോസ്, എസ് വൈ സുരേഷ് , എൻ എസ് സലീഷ് , എം ഉല്ലാസ് കുമാർ, കെപിഎ ജില്ലാ സെക്രട്ടറി എം എൽ വിജോഷ്, ജില്ലാ നിർവാഹക സമതി അംഗം വി വി ജിജി എന്നിവർ സംസാരിച്ചു. കെപിഎ ജില്ലാ പ്രസിഡന്റ് വി ശബരികൃഷ്ണൻ , കെപിഒഎ ജില്ലാ സെക്രട്ടറി കെ പി രാജു, സംഘടനാ ഭാരവാഹികൾ, പൊലീസ് ഉദ്യോഗസ്ഥർ, സ്വാന്തന സദനത്തിലെ സിസ്റ്റേഴ്സ്, അന്തേവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . കൊറ്റനെല്ലൂർ സമയ കലാഭവൻ അവതരിപ്പിച്ച നാടൻ പാട്ട് ആഘോഷത്തിന് മാറ്റുകൂട്ടി.

Eng­lish Sum­ma­ry: Police Asso­ci­a­tion Onagosham 2023

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.