18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

തിരുവോണം

നന്ദകുമാര്‍ ചൂരക്കാട്
August 28, 2023 12:50 pm

ണമുണ്ടെത്തിയെന്‍ ഹൃത്തടത്തില്‍ ഓരോ
തൊടിയിലും വനിയിലും പൂവിളികള്‍
തുമ്പമുക്കൂറ്റികള്‍ ഇല്ലെങ്കിലും ചെത്തി ചെമ്പരത്തിയും ജമന്തിയുമുണ്ടേ
താരും തളിരും കുളിരണിഞ്ഞു
തനുലതാവല്ലികള്‍ ഇളകിയാടി
താരാപഥങ്ങള്‍ പുഞ്ചിരിപ്പൂ
ഓണനിലാവില്‍ കുളിച്ചുനില്പൂ
ഓണവെയിലിലും കളിയാടി നില്പുണ്ട്
വൃക്ഷലതാതികള്‍ സുസ്മിതമായ്
ഉത്സവമേളത്തിന്നാരവമെങ്ങുമേ
നാട്ടിലും മേട്ടിലും നഗരിയിലും
ഒരുമയോടെ തന്നെ കളിയാടി വര്‍ത്തിപ്പൂ
പൂക്കളും പുഴകളും മാനുഷരും
മാവേലിതന്‍ നാടിതെന്നപോലെ
മാനുഷരെല്ലാരുമൊന്നുപോലെ
മതജാതിവര്‍ഗ്ഗങ്ങളില്ലെങ്ങുമേ
ആഢ്യനും അടിമയുമില്ലതെല്ലും
ഒരു ഉട്ടോപ്യന്‍ ലോകമതെന്നപോലെ
തിരുവോണനാള്‍കള്‍ സമാഗതമായ്
കൊയ്ത്തുപാട്ടീണങ്ങള്‍
കേള്‍പ്പതില്ലേ
വഞ്ചിപ്പട്ടീണങ്ങള്‍ ഉയരൂന്നില്ലേ
തിരുവോണമെന്നതൊരു സ്നേഹോത്സവം
വര്‍ഷത്തിലൊരിക്കലെ
വസന്തോത്സവം
കാലവും കലയും കൈരളിയും
ഒന്നായിവര്‍ത്തിക്കും സുവര്‍ണ്ണോത്സവം
കള്ളത്തരവും പെരുനാഴിയും ഇല്ലാത്തൊരു സ്വര്‍ഗ്ഗീയകാലത്തിലേക്ക്
പറന്നുയര്‍ന്നീടുകയല്ലോ മര്‍ത്ത്യന്‍
ഒരു സങ്കല്പസ്വപ്നരഥത്തിലേറി
കാലങ്ങളെത്രപോയ്മറഞ്ഞീടിലും
യാന്ത്രികതയിലേറി മനം തളര്‍ന്നീലും
ആര്‍ദ്രതവറ്റാത്തൊരു മനസ്സിലേറാന്‍
മലയാളിക്കുണ്ടല്ലോ ഒരു തിരുവോണനാള്‍
സങ്കല്പമാകിലും സ്വപ്നമതാകിലും ഒരു സ്വര്‍ഗ്ഗീയലോകം അതു പണിതുയര്‍ത്തും…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.