22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവർ കസ്റ്റഡിയിൽ

Janayugom Webdesk
തിരുവനന്തപുരം
August 30, 2023 1:44 pm

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. കഴക്കൂട്ടത്ത് ചൊവ്വാഴ്ച വൈകീട്ടാണു സംഭവം.

ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളുടെ സംഘമാണ് ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു യാത്ര ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്ന് ജീപ്പ് പിടികൂടി. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു രൂപമാറ്റം വരുത്തിയതിന‌ു മോട്ടർ വാഹന വകുപ്പും കേസെടുക്കും.

Eng­lish summary;Onam cel­e­bra­tion by sit­ting the child on the bon­net of the jeep; Dri­ver in custody

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.