23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024

ഇന്ത്യയില്‍ ഇത് 100 വര്‍ഷത്തെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റ്; ഭക്ഷ്യസുരക്ഷയും സമ്പദ്ഘടനയും പ്രതിസന്ധിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 31, 2023 12:06 pm

ഇന്ത്യ കടന്നുപോകുന്നത് 100 വര്‍ഷത്തെ ഏറ്റവും മഴ കുറഞ്ഞ ഓഗസ്റ്റ് മാസം എന്ന കണ്ടെത്തല്‍. സാധാരണ ലഭിക്കുന്നതിനെ അപേക്ഷിച്ച് 30 മുതല്‍ 33 ശതമാനത്തോളം കുറവ് മഴയാണ് ഇതുവരെ പെയ്തത്. പസിഫിക് സമുദ്രത്തില്‍ താപനില ഉയരുന്നതിന്റെ ഫലമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മഴക്കുറവിന് കാരണമാകുന്ന എന്‍നിനോ പ്രതിഭാസം ശക്തിപ്പെടുന്നതിന്റെ സൂചനയാണിത്.

സെപ്തംബര്‍ മൂന്നാംവാരം വരെയാണ് മണ്‍സൂണ്‍ കാലം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ലഭിച്ചേക്കാവുന്ന മഴയിലൂടെ നിലവിലെ കുറവ് പരിഹരിക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സെപ്തംബറില്‍ പതിവിന്റെ 94 മുതല്‍ 96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവന്‍ മൃത്യുഞ്ജയ് മൊഹാപാത്ര വ്യക്തമാക്കി.

ഇതിന് മുന്‍പുണ്ടായ മഴക്കുറവ് കണക്കുകള്‍ 2005ല്‍ 25 ശതമാനം, 1965ല്‍ 24.6, 1920ല്‍ 24.4, 2009ല്‍ 24.1, 1913ല്‍ 24 ശതമാനം എന്നിങ്ങനെയാണ്. സാധാരണ തോതിലുള്ള മഴ രാജ്യത്തെ കൃഷിഭൂമിയുടെ 52 ശതമാനം ഇടത്തും നിര്‍ണായകമാണ്. മൊത്തം ഭക്ഷ്യഉല്‍പ്പാദനത്തിന്റെ 40 ശതമാനവും മഴയെ ആശ്രയിച്ചാണ്. സെപ്തംബറിലും കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ ഭക്ഷ്യസുരക്ഷയും സമ്പദ്ഘടനയും പ്രതിസന്ധിയിലാകും.

Eng­lish sum­ma­ry; Indi­a’s least rainy August in 100 years; Food secu­ri­ty and econ­o­my in crisis

you may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.