23 January 2026, Friday

Related news

January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025

സച്ചിൻ സാവന്തുമായി അയൽപക്ക ബന്ധം മാത്രമെന്ന് നവ്യാ നായരുടെ കുടുംബം

Janayugom Webdesk
കൊച്ചി
August 31, 2023 11:15 pm

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായുള്ളത് അയ­ൽപക്ക ബന്ധം മാത്രമാണെന്ന വിശദീകരണവുമായി നടി നവ്യാ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായുള്ള ബന്ധത്തിന്റെ പേ­രിൽ നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് വിശദീകരണവുമായി ന­വ്യയുടെ കുടുംബം രംഗത്തെത്തിയത്. സച്ചിൻ നവ്യയുടെ മകന് പിറന്നാൾ സമ്മാനം മാത്രമാണ് നൽകിയതെന്നും അതല്ലാതെ സച്ചിൻ സാവന്തിന്റെ പക്കൽ നി­ന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കുടുംബം പറ‌‌ഞ്ഞു.

സച്ചിൻ സാവന്തും നവ്യയും ത­മ്മിൽ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയിലെ താമസക്കാർ എന്ന ബന്ധം മാത്രമാണുള്ളത്. അവർ തമ്മിൽ പരിചയമുണ്ട്. നവ്യയുടെ പിതാവ് ഗുരുവായൂർ സന്ദർശനത്തിനായി സാവന്തിന് പല പ്രാവശ്യം സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. നടിയെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബം രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് നവ്യാ നായരെ ഇഡി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്നാണ് ഇഡി വ്യക്തമാക്കിയത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇരുവരുടെയും വാട്സ്ആപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചിരുന്നു. 

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണൽ കമ്മിഷണറായ സച്ചിനെ ജൂൺ 27ന് ല­ഖ്നൗവിൽ വച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. കേസിൽ പ്രത്യേക പിഎംഎൽഎ കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ നടിയെക്കുറിച്ച് പരാമർശമുണ്ടെന്നുള്ളതും ചോദ്യം ചെയ്യാൻ കാരണമായിരുന്നു.

Eng­lish Sum­ma­ry: Navya Nair’s fam­i­ly says Sachin Sawant is only a neighbor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.