ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പഠിക്കാന്‍ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
നിയമവിദഗ്ധരും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുമാരും അടക്കമുള്ളവരാണ് സമിതിയിലെ അംഗങ്ങള്‍. ഭരണഘടനാഭേദഗതി, സാങ്കേതിപരമായി ഒരുക്കേണ്ട സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ത്തത് എന്തിനാണെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
ഈ മാസം ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ഒരേ സമയം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള നിയമനിര്‍മാണം ഉണ്ടായേക്കുമെന്നടക്കം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
2014ലെ ബിജെപി പ്രകടന പത്രികയില്‍ ഒരു രാജ്യം തെരഞ്ഞെടുപ്പ് എന്ന ആശയം ഉള്‍ക്കൊള്ളിച്ചിരുന്നു.
English Summary: One country one election; The panel was formed by the Centre, headed by Ram Nath Kovind
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.