19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 9, 2024
September 24, 2024
September 24, 2024
September 18, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024

വ്യാജപ്രചരണങ്ങള്‍ തകര്‍ത്ത് സപ്ലൈകോയുടെ ഓണം ഫെയർ

Janayugom Webdesk
തിരുവനന്തപുരം
September 1, 2023 10:44 pm

സപ്ലൈകോ പൂട്ടുമെന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങളെ തകര്‍ത്ത് ഓണം ഫെയർ 2023 ലെ വില്പന. 14 ജില്ലാ ഫെയറുകളിൽ മാത്രം 6.5 കോടിയുടെ വില്പനയാണ് ഇക്കൊല്ലം നടന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മുൻ വർഷമിത് 2.51 കോടിയായിരുന്നു. സപ്ലൈകോയുടെ 1527 വില്പനശാലകളിലായാണ് ഓണം ഫെയർ നടന്നത്. ഓഗസ്റ്റ് 19 മുതൽ 28വരെ സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവുണ്ടായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗവും 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനായാണ് പ്രധാനമായും സപ്ലൈകോയെ ആശ്രയിക്കുന്നത്. എല്ലാ സബ്സിഡി ഉല്പന്നങ്ങളും സപ്ലൈകോയുടെ ജില്ലാ ഫെയറുകളിൽ ലഭ്യമാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

പൊതു വിപണിയിൽ 1200 രൂപയോളം വിലയുള്ള 13 ഇനം ആവശ്യസാധനങ്ങൾ നിശ്ചിത അളവിൽ സപ്ലൈകോ വില്പനശാലകളിൽ ഏകദേശം 650 രൂപയ്ക്കാണ് ലഭിക്കുന്നത്. ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നു് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് 10 നാളുകളിലായി ഏകദേശം 32 ലക്ഷം കാർഡുടമകൾ സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി എത്തി. റേഷൻ കടകളിലൂടെ ഓഗസ്റ്റ് മാസം 83 ശതമാനം പേർ അവരുടെ റേഷൻ വിഹിതം കൈപ്പറ്റിയതായും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Sup­ply­co’s Onam fair breaks fake propaganda

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.