16 May 2024, Thursday

Related news

May 12, 2024
May 10, 2024
May 6, 2024
May 6, 2024
May 4, 2024
May 2, 2024
April 27, 2024
April 25, 2024
April 24, 2024
April 18, 2024

“ഗഗനചാരി” പ്രദർശനത്തിന്

Janayugom Webdesk
September 3, 2023 9:29 pm

ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ “ഗഗനചാരി “ഉടൻ പ്രദർശനത്തിനെത്തുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.
‘സാജന്‍ ബേക്കറി‘ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സുര്‍ജിത്ത് എസ് പൈ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.‘അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’.

ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി. എഫ്. എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍— സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍— ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍— വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍— അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍— അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ,പി ആർ ഒ‑എ എസ് ദിനേശ്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.