25 December 2025, Thursday

Related news

September 14, 2025
September 12, 2025
March 17, 2025
March 15, 2025
April 15, 2024
January 29, 2024
December 23, 2023
September 4, 2023
September 4, 2023
August 30, 2023

ഇംഫാല്‍ താഴ് വരയില്‍ അവശേഷിച്ച കുക്കികളെക്കൂടി സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 4, 2023 10:35 am

കലാപം പൊട്ടിപുറപ്പെട്ട് മണിപ്പൂരില്‍ നാല് മാസം പൂര്‍ത്തിയാകുമ്പോഴും എഴുപതിനായിരത്തോളം പേര്‍ സംസ്ഥാനത്തിന് അകത്തും, പുറത്തും അഭയാര്‍ത്ഥികളായി തുടരുകയാണ്, ഇവര്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.കലാപം അവസാനിക്കാത്ത മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിൽ അവശേഷിച്ചിരുന്ന കുക്കികളെക്കൂടി സംസ്ഥാന ബിജെപി സർക്കാർ നിർബന്ധപൂർവം ഒഴിപ്പിച്ചു. ഇവരെ കുക്കികൾ കൂടുതലായുള്ള കാങ്‌പോക്‌പി ജില്ലയിലേക്ക്‌ മാറ്റി.

താഴ്‌വരയിൽനിന്ന്‌ കുക്കികളെ ബലംപ്രയോഗിച്ച്‌ ഒഴിപ്പിച്ച നടപടിക്കെതിരായി കുക്കി സംഘടനകൾ പ്രതിഷേധിച്ചു. എത്രയുംവേഗം പ്രത്യേക ഭരണമേഖല കുക്കികൾക്കായി ഒരുക്കാൻ സംഘടനകൾ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇംഫാൽ നഗരത്തിലെ ന്യൂ ലമ്പുലേൻ മേഖലയിൽ കഴിഞ്ഞിരുന്ന 10 കുക്കി കുടുംബത്തെയാണ്‌ നിർബന്ധപൂർവം ഒഴിപ്പിച്ചത്‌. കഴിഞ്ഞ ദിവസം പുലർച്ചെ യൂണിഫോം ധാരികളായ ഒരു സംഘമെത്തി ഇവരെ വാഹനങ്ങളിൽ കയറ്റുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമെന്ന്‌ പറഞ്ഞായിരുന്നു ഒഴിപ്പിക്കൽ. 24 പേരെ വാഹനങ്ങളിൽ കയറ്റി താഴ്‌വരയിൽനിന്ന്‌ കടത്തി. ദശകങ്ങളായി ന്യൂ ലമ്പുലേനിൽ മുന്നൂറോളം കുക്കി കുടുംബങ്ങൾ താമസിച്ചിരുന്നു. കലാപം ആരംഭിച്ചതോടെ അവർ ഘട്ടംഘട്ടമായി പ്രദേശം വിട്ടു. വീടുകളും സ്വത്തുക്കളും മറ്റും സംരക്ഷിക്കാൻ അവിടെ തുടർന്നിരുന്ന 24 പേരെയാണ്‌ കഴിഞ്ഞ ദിവസം സർക്കാർ ഒഴിപ്പിച്ചത്‌. ഒട്ടും സാവകാശം നൽകാതെയായിരുന്നു ഒഴിപ്പിക്കലെന്ന്‌ വളന്റിയറായ പ്രിം വായ്ഫീ പറഞ്ഞു. രാത്രി ഉറങ്ങുമ്പോഴാണ്‌ പൊലീസ്‌ എത്തിയത്‌. വാതിലിൽ തുടർച്ചയായി ആഞ്ഞടിച്ചു. തുറന്നപ്പോൾ വേഗം പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പലരെയും വലിച്ചിഴച്ചാണ്‌ വാഹനങ്ങളിൽ കയറ്റിയത്‌. ഉടുത്ത വസ്‌ത്രത്തോടെ പോരേണ്ടി വന്നു.

ഒന്നും എടുക്കാൻപോലും അനുവദിച്ചില്ലഅദ്ദേഹം പറഞു. നിർബന്ധിത ഒഴിപ്പിക്കലിനെ ശക്തമായി അപലപിക്കുന്നുവെന്ന്‌ കുക്കി സംഘടനയായ കുക്കി ഇൻപി മണിപ്പുർ അറിയിച്ചു.ഇപ്പോൾ മെയ്‌ത്തീകളും കുക്കികളും പൂർണമായും വേർപിരിഞ്ഞു കഴിഞ്ഞു. ഈ വേർപിരിയലിനെ കേന്ദ്രസർക്കാർ ഇനി വേഗത്തിൽ ഭരണഘടനാപരമായി അംഗീകരിക്കണം. പ്രത്യേക ഭരണമേഖല അനുവദിക്കണം കുക്കികൾ ആവശ്യപ്പെട്ടു.

Eng­lish Summary:
The remain­ing kukies in the Imphal val­ley were forcibly evac­u­at­ed by the government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.