10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024

വ്യഭിചാരം ആരോപിച്ച് 20കാരിയെ കല്ലെറിഞ്ഞ് കൊന്ന് ഭര്‍ത്താവും സഹോദരന്മാരും

Janayugom Webdesk
ഇസ്ലാമാബാദ്
September 4, 2023 7:02 pm

പാകിസ്ഥാനില്‍ ഇരുപത് വയസുകാരിയെ കല്ലെറിഞ്ഞ് കൊന്നു. വ്യഭിചാര കുറ്റം ആരോപിച്ച് ഭര്‍ത്താവും രണ്ട് സഹോദരന്മാരും ചേര്‍ന്നാണ് യുവതിയെ കല്ലെറിഞ്ഞു കൊന്നത്. പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂരിലാണ് സംഭവം. കൊല്ലുന്നതിന് മുന്‍പ് യുവതിയെ ഭര്‍ത്താവും സഹോദരന്മാരും ക്രൂരപീഡനത്തിനിരയാക്കിയിരുന്നു.

അല്‍ക്കാനി ഗോത്രത്തില്‍പ്പെട്ട യുവതിയാണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിനു ശേഷം ഓടി രക്ഷപ്പെട്ട സഹോദരങ്ങള്‍ പഞ്ചാബിനും ബലൂചിസ്ഥാനും അടുത്തുള്ള അതിര്‍ത്തി പ്രദേശത്ത് ഒളിച്ചിരിക്കുകയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് യുവതിക്കെതിരെ വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണക്കുകള്‍പ്രകാരം രാജ്യത്ത് സമാന രീതിയില്‍ കൊല്ലപ്പെടുന്നവര്‍ 1000 ലധികമാണ്. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ പറയുന്നു.

Eng­lish Summary:A 20-year-old woman was stoned to death by her hus­band and broth­ers on sus­pi­cion of adultery
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.