23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 13, 2024
September 13, 2024
September 12, 2024
September 12, 2024
September 12, 2024

ആഗോള റാങ്കിങ്ങില്‍ പിന്നോട്ട പോയ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ റിപ്പോര്‍ട്ട് പങ്കുവെച്ച് യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
September 8, 2023 10:35 am

ജി20 ഉച്ചകോടി ഡല്‍ഹിയില്‍ ആരംഭിക്കാനിരിനിക്കെ ആഗോള റാങ്കിങ്ങില്‍ പിന്നോട്ട് പോയ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ സ്ഥാനം പങ്കുവെച്ച് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ മെയില്‍ പുറത്തു വന്ന ആര്‍എസ്എഫ് റിപ്പോര്‍ട്ടാണ് സാമൂഹിക മാധ്യമമായ എക്സില്‍ യെച്ചൂരി വീണ്ടും പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 11 സ്ഥാനം പിന്നോട്ട് പോയി 161ലാണ് ഈവര്‍ഷം ഇന്ത്യയുടെ സ്ഥാനം. ജി20 ഉച്ചകോടിക്ക് മുന്നോടിയായി മോഡി നടത്തുന്ന പ്രൊപ്പഗണ്ടക്കും അവകാശവാദങ്ങള്‍ക്കുമിടയില്‍ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം ഇടിയുകയാണെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്.ജി20 ഉച്ചകോടിക്ക് മുന്നോടിയായി മോഡി നടത്തുന്ന പ്രൊപ്പഗണ്ടക്കും അവകാശവാദങ്ങള്‍ക്കുമിടയിലാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്ന ആഗോള റാങ്കിങ് വിവരങ്ങള്‍ പുറത്ത് വന്നത്. 

ആര്‍എസ്എഫ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 11 റാങ്ക് പിന്നോട്ട് പോയിരിക്കുകയാണ്. 180ല്‍ 161ാം സ്ഥാനത്താണ് ഇപ്പോള്‍ നമ്മുടെ സ്ഥാനം,യെച്ചൂരി കുറിച്ചുസ്ഥാനം ഇടിഞ്ഞതിന് പുറമേ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആര്‍എസ്എഫ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടംപിടിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍, രാഷ്ട്രീയപരമായി പക്ഷംപിടിക്കുന്ന മാധ്യമങ്ങള്‍, മാധ്യമങ്ങളുടെ ഉടമസ്ഥത കേന്ദ്രീകരണം തുടങ്ങിയവയാണ് ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാവാന്‍ കാരണമായി ആര്‍എസ്എഫ് ചൂണ്ടിക്കാട്ടിയത്.

അതേസമയം 2047ന് അകം ഇന്ത്യ വികസിത രാജ്യമായി മാറുമെന്നാണ് ജി20 ഉച്ചകോടിക്ക് മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഡി പറഞ്ഞിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവയില്‍ ലോകത്ത് ഒന്നാമതാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Eng­lish Summary:
Yechury shared Indi­a’s media free­dom report, which has fall­en behind in glob­al rankings

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.