23 January 2026, Friday

തമിഴ്‌ നടൻ മാരിമുത്തു അന്തരിച്ചു

Janayugom Webdesk
ചെന്നൈ
September 8, 2023 11:16 am

പ്രശസ്‌ത തെന്നിന്ത്യൻ നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ആദിമുത്തു ഗുണശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എതിർ നീചൽ എന്ന സൺ ടിവി സോപ്പ് ഓപ്പറയുടെ ഡബ്ബിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

രജനികാന്ത് നായകനായ ജയിലറിലാണ്‌ അവസാനമായി അഭിനയിച്ചത്‌. ഇന്ത്യൻ 2 വിലും അഭിനേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു.

രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008‑ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014‑ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്‌തത്.

Eng­lish Sum­ma­ry: Tamil actor Marimuthu passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.