26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 19, 2024
November 14, 2024
November 13, 2024
November 9, 2024
November 7, 2024
November 3, 2024
November 1, 2024
October 31, 2024
October 17, 2024

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപവും, ബിജെപിയുടെ സഹായവും എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
September 8, 2023 4:14 pm

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് സിപിഐ(എം) സംസ്ഥാന് സെക്രട്ടറി എം വിഗോവിന്ദന്‍.നല്ലരീതിയില്‍ സഹതാപം യുഡിഎഫ് വിജയത്തിന് അടിസ്ഥാനമായിട്ടുണ്ട്.42000ത്തിലധികം വോട്ടുകള്‍ ഈസ്ഥിതിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേടാനായി.പുതുപ്പള്ളി ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ അടിത്തറയയില്‍ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. 

ഇപ്രാവശ്യം ഇത്രയും വോട്ട് ലഭിച്ചത് എല്‍ഡിഎഫിന്‍റെ നല്ലരീതിയിലുള്ള സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടാണ് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.ബിജെപിക്ക്‌ വലിയ രീതിയിലുള്ള വോട്ട്‌ ചോർച്ച ഉണ്ടായിട്ടുണ്ട്‌. 19000 വരെ വോട്ട്‌ നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ നല്ല ശതമാനം വോട്ട്‌ യുഡിഎഫിന്‌ പോയിട്ടുണ്ട്‌. 

പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ വിലയിരുത്തലുകൾ നടത്തി ഫലപ്രദമായ കാഴ്‌ചപ്പാടുകൾ രൂപപ്പെടുത്തും. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളുടെ മരണത്തെ തുടർന്ന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹതാപം സ്വാഭാവികമാണ്‌. വലിയ അവകാശവാദങ്ങൾ എൽഡിഎഫ്‌ പറഞ്ഞിട്ടില്ല.തെരഞ്ഞെടുപ്പ്‌ ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ കഴിയില്ല. സർക്കാരിനെതിരായ വികാരമല്ല തെരഞ്ഞെടുപ്പ്‌ ഫലം. വോട്ടുകളിൽ ഉണ്ടായ കുറവുകൾ കൃത്യമായി പരിശോധിക്കും.

എല്ലാത്തിനും മുകളിൽ സഹതാപമാണ്‌. സഭാ വിശ്വാസികൾ യുഡിഎഫുമായി പൂർണമായി സഹകരിച്ചുവെന്ന്‌ പറയാൻ കഴിയില്ല. എൽഡിഎഫിന്‌ എല്ലാ വിഭാഗത്തിന്റേയും വോട്ട്‌ കിട്ടിയിട്ടുണ്ട്‌.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ രീതിയിൽ ആയിരിക്കുമെന്നത്‌ യുഡിഎഫിന്റെ സ്വപ്‌നം മാത്രമാണ്‌. 53 വർഷം ഉമ്മൻ ചാണ്ടി ജയിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ ജയിക്കുക മാത്രമാണ്‌ ചെയ്‌തത്‌.

ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന ചാണ്ടിയുടെ പ്രസ്‌താവന ശരിയാണ്‌. വളരെ മാന്യമായാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വ്യക്തിപരമായ പ്രശ്‌നങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ്‌ നൽകുന്നത്‌. എല്ലാ ഘടകങ്ങളും പരിശോധിച്ച്‌ ആവശ്യമായ തിരുത്തലുകൾ വരുത്തും എം വി ഗോവിന്ദൻ പറഞ്ഞു.

Eng­lish Summary:
Puthu­pal­ly by-elec­tion; MV Govin­dan says sym­pa­thy, help of BJP behind UDF victory

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.