9 May 2024, Thursday

Related news

May 2, 2024
April 24, 2024
February 20, 2024
February 11, 2024
February 4, 2024
January 17, 2024
January 8, 2024
November 24, 2023
November 19, 2023
October 5, 2023

വിവാഹത്തിന് വധു വെട്ടിതിളങ്ങണം; എല്‍ഇഡി ലെഹങ്ക സമ്മാനിച്ച് എഞ്ചിനീയര്‍ വരന്‍

Janayugom Webdesk
ഇസ്ലാമാബാദ്
September 8, 2023 7:00 pm

വ്യത്യസ്ത തരത്തിലുള്ള പല വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. എന്നാല്‍ കല്ല്യാണ ദിവസം വെട്ടിതിളങ്ങാന്‍ ഭാര്യയ്ക്ക് ഭര്‍ത്താവ് സമ്മാനിച്ച ഒരു ലെഹങ്കയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ മിന്നി തിളങ്ങാന്‍ വരന്‍ എല്‍ഇഡി ലൈറ്റ് പിടിപ്പിച്ച ഒരു സ്‌റ്റൈലന്‍ ലെഹങ്ക തന്നെ തയ്യാറാക്കിയിരിക്കുകയാണ്. പാകിസ്താനില്‍ നിന്നുള്ള എഞ്ചിനീയറായ ഡാനിയല്‍ അസമാണ് ഭാര്യ റേഹാബ് മഖ്‌സൂദയ്ക്കായി എല്‍ഇഡി ലെഹങ്ക വിവാഹത്തിന് മുന്‍പുള്ള മെഹദി ചടങ്ങിലാണ് വധു ഈ വസ്ത്രം ധരിച്ചത്. 

ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വധു തന്നെയാണ്. ‘എന്റെ ഈ വസ്ത്രം ഡിസൈന്‍ ചെയ്തത് ഭര്‍ത്താവാണ്. ഏറ്റവും മനോഹരമായ ദിവസം ഞാന്‍ തിളങ്ങിനില്‍ക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ആളുകള്‍ പരിഹസിക്കുമെന്ന് അറിയാമായിരുന്നിട്ടും ഞാന്‍ ഈ ലെഹങ്ക അണിഞ്ഞു. കാരണം ഒരു പുരുഷനും സ്വന്തം വധുവിന് വേണ്ടി ഇങ്ങനെയൊരു സാഹസത്തിന് മുതിരില്ല’-വീഡിയോക്കൊപ്പം റേഹാബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മഞ്ഞയും ഇളം പച്ചയും കലര്‍ന്ന നിറത്തിലുള്ള ലെഹങ്കയില്‍ ലൈറ്റ് കൂടി വന്നതോടെ വധു വെട്ടിത്തിളങ്ങി. ഇതേ നിറത്തിലുള്ള കുര്‍ത്തയാണ് ഡാനിയല്‍ അസമും ചടങ്ങില്‍ ധരിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. വിവാഹത്തിനിടെ വൈദ്യുതി പോയാലും പ്രശ്‌നമില്ല, വധു പ്രകാശം പരത്തും’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ വിവാഹം ചെയ്യുമ്പോള്‍ ഇങ്ങനെയായിരിക്കുമെന്നും കമന്റുണ്ട്. 

Eng­lish Summary:Engineer groom presents LED lehenga
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.