22 January 2026, Thursday

Related news

January 6, 2026
December 14, 2025
November 2, 2025
September 9, 2025
August 28, 2025
August 13, 2025
August 5, 2025
August 1, 2025
July 20, 2025
July 8, 2025

ഇന്ത്യയില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആക്രമണം: രാഹുല്‍ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2023 10:56 am

രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആക്രമണമാണ് നടക്കുന്നതെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെ ഞെരുക്കാനുള്ല ശ്രമത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ ആശങ്കയുണ്ടെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ പര്യടനത്തിനിടെ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

യൂറോപ്പില്‍ ത്രിദിനസന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം.രാജ്യത്തിന്റെ ഭരണഘടന മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യയെ ഭരിക്കുന്ന ആള്‍ക്കൂട്ടം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തന്നെ ആക്രമിക്കുകയാണ്. ഞങ്ങള്‍ ജനാധിപത്യ പോരാട്ടം തുടരും. ഞങ്ങള്‍ ജനാധിപത്യം പരിപാലിക്കും. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കും’, രാഹുല്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ റഷ്യ‑ഉക്രൈന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോട് പ്രതിപക്ഷം യോജിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തേ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച.

ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച വിജയകരമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ സമൂഹ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു.

Eng­lish Summary:
High lev­el of attack on demo­c­ra­t­ic insti­tu­tions in India: Rahul Gandhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.