26 December 2025, Friday

Related news

December 22, 2025
December 21, 2025
December 17, 2025
December 16, 2025
December 13, 2025
December 12, 2025
December 10, 2025
December 9, 2025
December 7, 2025
December 7, 2025

മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നല്‍കി ക്രിസ്റ്റ്യാനോ റൊണാൾഡോ

Janayugom Webdesk
റബാറ്റ്
September 10, 2023 6:47 pm

മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ സ്വന്തം ഹോട്ടൽ നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ എന്ന ആഡംബര ഹോട്ടലാണ് ഭൂകമ്പബാധിതർക്കായി പോർച്ചുഗീസ് താരം റൊണാൾഡോ നൽകിയത്. ഇത്തരത്തില്‍ മുന്‍പ് തുർക്കി-സിറിയ ദുരിതബാധിതർക്കായി ഒരു വിമാനം നിറയെ സാധനങ്ങൾ റൊണാൾഡോ അയച്ചിരുന്നു.

അതേസമയം മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വതങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു. ദുരന്തത്തില്‍ 2,059 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തം മാരാക്കേച്ചിലും പരിസര പ്രദേശങ്ങളിലും 300,000‑ത്തിലധികം ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

Eng­lish Summary:Cristiano Ronal­do offers shel­ter to earth­quake vic­tims in Morocco
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.