കാലാവസ്ഥാ ദുരന്തങ്ങള്‍ പലരീതിയിലാണ് ഓരോ പ്രദേശങ്ങളിലുമുണ്ടാകുന്നത്. ചില സ്ഥലങ്ങളില്‍ കനത്ത മഴയും പ്രളയവുമാണെങ്കില്‍ മറ്റിടങ്ങളില്‍ കാട്ടുതീയും അഗ്നിപര്‍വത സ്ഫോടനവുമൊക്കെയായിരിക്കും. തുടര്‍ച്ചായ ഭൂചലനത്തിന് സാധ്യതയില്ലാത്ത പ്രദേശമായിട്ട് കൂടി മൊറോക്കോയും അത്തരത്തിലൊരു പ്രകൃതി ദുരന്തത്തിന്റെ ഭാഗമായിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് മൊറോക്കോയിലെ മരണസംഖ്യ 2000 കടന്നു. മലയോര മേഖലകളിലേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തത് മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നുമുണ്ട്.
ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ 21,600 പേര്‍ കൊല്ലപ്പെട്ടിരുന്നു. 7.8 തീവ്രതയുള്ള ഭൂചലനമാണ് അന്ന് അനുഭവപ്പെട്ടത്. 2015 ഏപ്രില്‍ 25ന് നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 8800 പേര്‍ മരിച്ചു. 2011 മാര്‍ച്ച് 11ന് ജപ്പാന്‍ വലിയൊരു ദുരന്തത്തിനാണ് സാക്ഷ്യം വഹിച്ചത്. റിക്ടര്‍ സ്കെയിലില്‍ 9.0 രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ന്നുണ്ടായ സുനാമിയും വലിയ രീതിയുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമായി. 18,400 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
2010 ജനുവരി 12ന് ഹെയ്തിയിലുണ്ടായ ഭൂചലന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഒരു ലക്ഷത്തിലധികം പേരാണ് അന്ന് മരിച്ചത്. എന്നാല്‍ മൂന്നുലക്ഷത്തിലധികം പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നാശനഷ്ടങ്ങളുടെ തോത് വച്ച് നോക്കുമ്പോള്‍ മരണനിരക്ക് വളരെ കൂടുതലായിരിക്കുമെന്നാണ് നിഗമനം. 7.0 തീവ്രതയാണ് ഹെയ്തിയില്‍ രേഖപ്പെടുത്തിയത്. 2008 മേയ് 12 ന് ചൈനയിലെ കിഴക്കന്‍ സിഷുവാനില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 87,500 പേര്‍ മരിച്ചു. ഇന്തോനേഷ്യയില്‍ 2006 മേയ് 27ന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 5700 പേരും 2004 ഡിസംബര്‍ 26ന് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി രാജ്യങ്ങളില്‍ ശക്തമായ സുനാമികള്‍ക്ക് കാരണമായിരുന്നു. 2003 ഡിസംബര്‍ 26ന് ഇറാനില്‍ 20,000 പേരും 2001 ജനുവരി 26ന് ഇന്ത്യയിലുണ്ടായ ഭൂചലനത്തില്‍ 20,000 പേരും 1999 ഓഗസ്റ്റ് 17ന് തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ 18,000 പേരും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെയുണ്ടായ ഭീകരമായ ഭൂചലനങ്ങളാണിത്. എന്നാല്‍ ഈ കാലയളവില്‍ ചെറിയതോതിലുണ്ടായ നിരവധി ഭൂചലനങ്ങളില്‍ എണ്ണമറ്റ ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു.
അതേസമയം കാലാവസ്ഥാ ദുരന്തം തടയാന്‍ ലോക രാജ്യങ്ങൾക്ക് കഴിയുന്നില്ലെന്ന് യുഎൻ ഗ്ലോബൽ സ്റ്റോക് ടേക്കിന്റെ (ജിഎസ്‍ടി) റിപ്പോർട്ടുമുണ്ട്. കാർബൺ മലിനീകരണം, ഹരിതഗൃഹ വാതക ബഹിർഗമനം എന്നിവ കുറയ്ക്കാനോ വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കാനോ കഴിയുന്നില്ലെന്നും ജിഎസ്‍ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസ് ഉടമ്പടി ലക്ഷ്യത്തെപ്പറ്റിയുള്ള ആഗോള പുരോഗതി വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്.
പാരിസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കാനായി ഫോസിൽ ഇന്ധനങ്ങളെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഫോസിൽ ഇന്ധനങ്ങൾ എങ്ങനെ ഘട്ടംഘട്ടമായി നിർത്തലാക്കാം എന്നതാണ് നിലവിലെ യുഎൻ ആഗോള കാലാവസ്ഥാ ചർച്ചകളുടെ പ്രധാന വിഷയം.
ആഗോള ഹരിതഗൃഹ വാതക ബഹിർഗമനം 2025ഓടെ ഉയരുമെന്നും 1.5 സെൽഷ്യസ് എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ കാർബൺ ബഹിർഗമനത്തിൽ കുത്തനെ ഒരു കുറവ് രേഖപ്പെടുത്തേണ്ടിവരുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
English summary;Sequel to Earthquakes
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.