23 January 2026, Friday

Related news

January 8, 2026
October 17, 2025
October 16, 2025
August 20, 2025
December 10, 2024
September 9, 2024
July 3, 2024
May 1, 2024
September 22, 2023
September 12, 2023

നിയമസഭാ സമ്മേളനം ഇന്ന്; ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതി‍ജ്ഞ ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
September 11, 2023 8:57 am

പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. 31 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് നിയമസഭ ചേരുന്നത്. ഓഗസ്റ്റ് ഏഴിന് തുടങ്ങിയ സമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് പത്തിന് താൽക്കാലികമായി പിരിയുകയായിരുന്നു. ഇന്ന് മുതല്‍ നാലുദിവസം ചേർന്ന് 14ന് സമ്മേളനം അവസാനിക്കും. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന ഇന്ന് പുതുപ്പള്ളിയുടെ പുതിയ എംഎല്‍എയായി ചാണ്ടി ഉമ്മന്‍ സത്യപ്രതി‍ജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചാണ്ടി ഉമ്മൻ എ കെ ആന്റണിയെ ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിച്ചു.

ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയുന്നതിന് കൊണ്ടുവന്ന ആരോഗ്യരക്ഷാ ഭേദഗതി ഉൾപ്പെടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലുകൾ സഭ പാസാക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. ചോദ്യോത്തര വേളയ്ക്കു ശേഷം രാവിലെ പത്തിന് സ്പീക്കർക്കു മുമ്പാകെ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്യും. അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കലും ഇന്ന് നടക്കും. 

Eng­lish Sum­ma­ry: Leg­isla­tive ses­sion today; Chandy Oom­men will take oath as MLA

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.