21 January 2026, Wednesday

Related news

January 14, 2026
July 23, 2025
July 20, 2025
July 20, 2025
July 18, 2025
July 17, 2025
July 16, 2025
July 10, 2025
July 8, 2025
July 6, 2025

കോഴിക്കോട്ടെ അസ്വാഭാവിക മരണം: സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ നടപടികള്‍ ആരംഭിച്ചു

Janayugom Webdesk
കോഴിക്കോട്
September 12, 2023 8:34 am

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയരക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ എന്നിവരുടെ നേത്യത്വത്തിൽ ഇന്ന് കോഴിക്കോട് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. രണ്ടു പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഫീവർ സർവേ തുടങ്ങി. മരിച്ച രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ നടപടികൾ തുടങ്ങി.

രണ്ടുപേരാണ് ഇതുവരെ പനി ബാധിച്ച് മരിച്ചത്. പനി മരണങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നുി. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. നിപ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: Nipah sus­pect in Mozhikode

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.