16328 ഗുരുവായൂർ ‑പുനലൂർ എക്സ് പ്രസ്സ് മധുര വരെ നീട്ടിയപ്പോൾ കോച്ചുകൾ കുറയുകയും ബാക്കിയുള്ള കോച്ചുകളിൽ മൂന്നെണ്ണം റിസർവ്ഡ് ആയി മാറുകയും ചെയ്തതോടെ സ്ഥിരം യാത്രക്കാര്‍ ദുരിതത്തില്‍. ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ യാത്രചെയ്തിരുന്ന സ്ഥിരം യാത്രികർക്ക് വണ്ടിയിൽ കയറാനാവാത്ത വിധം തിരക്കായി. ഇതോടെ ഈ വണ്ടിയെ ആശ്രയിച്ച് വർഷങ്ങളായി പോയിരുന്നവർ ഗതികേടിലാണ്. സീറ്റുകൾ നിറഞ്ഞ് തൃശൂരിൽ നിന്നുതന്നെ യാത്രക്കാർ നിൽപ്പ് തുടങ്ങും.
ഇരിഞ്ഞാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള യാത്രികർക്ക് വണ്ടിയിൽ കയറാൻ തന്നെ സാധിയ്ക്കാത്ത അവസ്ഥയാണ്. കയറിയവർ ശ്വാസം കിട്ടാൻ പോലും ബുദ്ധിമുട്ടി തിങ്ങി ഞെരിഞ്ഞാണ് യാത്ര ചെയ്യുന്നത്. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിച്ചുകൊണ്ട് യാത്രികർക്ക് മതിയായ യാത്ര സൗകര്യം ലഭ്യമാക്കണമെന്ന് തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസോയിയേഷൻ ആവശ്യപ്പെട്ടു.
English Summary: Coaches reserved: Guruvayur-Punalur Express Express is suffering for people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.