
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു സ്വാകാര്യ ചാനലിനുനല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ചെന്നിത്തലയെ ഒഴിവാക്കി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതു മുതല്‍ ഇരുവരും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നത്. പലപ്പോഴും ചെന്നിത്തല സൂപ്പര്‍ പ്രതിപക്ഷ നേതാവാകാനുള്ള ശ്രമം നടത്തുന്നതായി സതീശനൊപ്പമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രവര്‍ത്തകസമിതിയില്‍ നിന്നും തന്നെ ഒഴിവാക്കിയതിലും ചെന്നിത്തലയ്ക്ക് നീരസം നിലനില്‍ക്കുയാണ്. തന്നേക്കാള്‍ ജൂനിയറായ പലരും സമിതിയില്‍ ഇടം നേടിയതിലുള്ള അമര്‍ഷവും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. എഐസിസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ഉറച്ചു വിശ്വസിക്കുന്നു. കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും ലോക്സഭയിലേക്ക് മത്സരിപ്പിച്ചതീരുമാനം തെറ്റായിപ്പോയിയെന്നും ചെന്നിത്തല പറയുന്നു.
അതിനാലാണ് കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടമായത്. ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും വടകരയില്‍ യുഡിഎഫിനു വേണ്ടി ആര് മത്സരിച്ചാലും ജയിക്കുമെന്ന് മുരളീധരന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം എന്നതും ഏറെ ശ്രദ്ധേയമാണ്. താൻ ലോക്സഭയിലേക്ക് മത്സരിക്കില്ല. കേരളം തന്റെ പ്രവർത്തന മണ്ഡലമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
തന്നെ നായർ ബ്രാൻഡാക്കി കാണുന്നതിൽ പ്രതിഷേധമുണ്ടെന്നും പറഞ്ഞു. ജാതിയുടെ പേരിൽ പലരും തന്റെ പ്രവർത്തനം മറക്കുന്നു. ഒതുക്കാൻ ജാതി ഉപയോഗിക്കുന്നു എന്നത് വാസ്തവം. പ്രവര്‍ത്തകസമിതിയിലെ അവഗണനയിലുള്ള പരാതി ഹൈക്കമാണ്ടിനെ നേരിട്ട് അറിയിക്കും. പരസ്യ പോരിന് ഇല്ല. പാർട്ടി എന്നും അമ്മയാണെന്നും അദ്ദേഹം പറയുന്നു. വിഡി സതീശനുമായി ഇപ്പോൾ നല്ല ബന്ധമാണ്. നേരത്തെ ചില പ്രശ്നം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
English Summary:
Chennithala said there were problems with VD Satheesan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.