20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 13, 2025
April 12, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025

നിപ വൈറസ്; കോഴിക്കോട് ജില്ലയില്‍ മറ്റന്നാളും അവധി

Janayugom Webdesk
കോഴിക്കോട്
September 14, 2023 3:16 pm

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധയുടെ സ്ഥിരീകരിച്ച സാഹചര്യത്തല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍വകലാശാലാ, പിഎസ്പി പരീക്ഷകള്‍ക്കു മാറ്റമുണ്ടാവില്ല. 

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താവുന്നതാണ്. കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും നിര്‍ത്തിവയ്ക്കുവാന്‍ ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

Eng­lish Summary:Nipah virus; Anoth­er day hol­i­day in Kozhikode district
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.