30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 25, 2025
December 23, 2025
December 22, 2025
December 22, 2025
December 17, 2025
December 16, 2025

സോളാര്‍ ഗൂഢാലോചന: യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു

Janayugom Webdesk
തിരുവനന്തപുരം
September 16, 2023 3:27 pm

സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡിസതീശന്‍ ആവശ്യപ്പെടുമ്പോള്‍ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ മുസ്ലീലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അഭിപ്രായ്പപെടുന്നത് സോളാര്‍ കേസ് അടഞ്ഞ അധ്യായമെന്നാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്നും അദ്ദേഹം പറയുന്നു.

ഗൂഢാലോചനയെന്ന് പറഞ്ഞു വീണ്ടും സോളാറിലാണ് ചർച്ചകളണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യഡിഎഫിലോ, കോണ്‍ഗ്രസിലോ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഇല്ലെന്നാണ് സതീശന്‍റെ അഭിപ്രായം. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറയുന്നത്, ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും താഴെയിറക്കാനുള്ള ശ്രമത്തില്‍ യുഡിഎഫിലെ മുന്‍ രണ്ട് ആഭ്യന്തരമന്ത്രിമാര്‍ ശ്രമിച്ചതായി നന്ദകുമാര്‍ പരസ്യമായി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു

സോളാര്‍ തട്ടിപ്പിന്‍റെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫ് ടെന്നിജോപ്പനെ അറസ്റ്റ് ചെയ്തത് ഉമ്മന്‍ചാണ്ടിസ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണെന്നും അത് അദ്ദേഹത്തെ ഏറെ അത്ഭുതപ്പെടുത്തിയതായും കെ സി ജോസഫ് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിലെ അധികാര തര്‍ക്കമാണ് ഗുഢാലോചനക്ക് പിന്നിലെന്നു വെളിവായിരിക്കുന്നു.

Eng­lish Summary:
Solar con­spir­a­cy: Con­tro­ver­sy heats up in UDF

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.