28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025

രാഹുല്‍ വീണ്ടും കേരളത്തില്‍ മത്സരിക്കണമെന്ന് കൊടിക്കുന്നില്‍; കോണ്‍ഗ്രസിന്റെ ധാര്‍മ്മികതചോദ്യം ചെയ്യപ്പെടുമെന്ന് മുതിര്‍ന്ന നേതാക്കള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2023 1:51 pm

രാഹുല്‍ഗാന്ധി വീണ്ടും കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാനുള്ള തന്ത്രങ്ങള്‍ ഇത്തവണയും പാര്‍ട്ടിയുടെ പക്കലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘടനാ തലത്തില്‍ സംവരണം വേണമെന്നും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സംഘടന തലത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. 2019 ല്‍ കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മികച്ച വിജയം നേടാനായതിന്റെ പ്രധാന കാരണം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അത് കൊണ്ട് 2024ലും വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണം. രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായൊരു തരംഗമുണ്ടാകും.

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയപ്പോള്‍ തന്നെ അദ്ദേഹത്തോട് വലിയ സിമ്പതി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന കേരളത്തിലെ ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആവശ്യം താന്‍ മുന്നണി യോഗത്തില്‍ അറിയിച്ചിട്ടുണ്ട് കൊടിക്കുന്നില്‍ അഭിപ്രായപ്പെട്ടു
എന്നാല്‍ ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത കേരളത്തില്‍ രാഹുല്‍ മത്സരിച്ചാല്‍ ഇന്ത്യ എന്ന കൂട്ടായ്മയുടെ ലക്ഷ്യം ഇല്ലാതാകുുകുയും, രാഹുലിന്‍റെയും,കോണ്‍ഗ്രസിന്‍റെയും ധാര്‍മ്മികതയും ചോദ്യ ചിഹ്നമായി മാറുമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

Eng­lish Sum­ma­ry: Con­gress’ ethics will be ques­tioned if Rahul wants to con­test again in Ker­ala, senior lead­ers say

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.