26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 20, 2024
October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024

പിഎസ്‌സി ജോലി തട്ടിപ്പ്; മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

Janayugom Webdesk
തിരുവനന്തപുരം
September 18, 2023 11:51 pm

പിഎസ്‌സി ജോലി വാഗ്‌ദാനം ചെയ്‌ത്‌ പ­ണം തട്ടിയ കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ. രാജലക്ഷ്‌മി ഇന്നലെ വൈ­കിട്ട്‌ കഴക്കൂട്ടം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിഎസ്‌സി ഉ­ദ്യോഗസ്ഥയെന്ന വ്യാജേന ഓൺലൈൻ അഭിമുഖം നടത്തിയ കോട്ടയം സ്വദേശിനി ജോയ്‌സി‌ ജോർജാണ്‌ അറസ്റ്റിലായ മറ്റൊരാൾ. കോട്ടയത്ത്‌ പിടിയിലായ ഇവരെ തിരുവനന്തപുരത്തെത്തിച്ച്‌ കോടതിയിൽ ഹാജരാക്കും.
കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മി അടൂരിൽ താമസിച്ചിരുന്നപ്പോൾ കുട്ടിയെ നോക്കിയിരുന്നത്‌ ജോയ്‌സിയാണ്‌. ആ സമയത്ത്‌ തുടങ്ങിയ പരിചയമാണ്‌ തട്ടിപ്പിലേക്ക്‌ നീണ്ടത്‌. പണം വാങ്ങി വാട്ട്‌സാആപ്പ്‌ ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരെ പിഎസ്‌സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ്‌ ജോയ്‌സി‌ അഭിമുഖം നടത്തിയത്‌.
പരാതിക്കാരുടെ വാട്ട്‌സ്ആപ്പിൽ നിന്ന്‌ ഇവരുടെ ചിത്രം കഴിഞ്ഞ ദിവസം വീണ്ടെടുത്തതോടെയാണ്‌ ജോയ്‌സിയുടെ ഇടപെടൽ വ്യക്തമായത്‌.

കേസിലെ രണ്ടാം പ്രതി രശ്‌മിയടക്കമുള്ളവർ അറസ്റ്റിലായതോടെ മറ്റ്‌ മാർഗങ്ങളില്ലാതെയാണ്‌ രാജലക്ഷ്‌മി കീഴടങ്ങിയത്‌. ചോദ്യം ചെയ്യലിന്‌ ശേ­ഷം ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. ഒന്നര വർഷം മു­മ്പേ രാജലക്ഷ്മി തട്ടിപ്പിന്‌ തുടക്കമിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്‌. 80 ലക്ഷത്തിലധികം രൂപയാണ് രാജലക്ഷ്‌മിയും രശ്‌മിയും ചേർന്ന്‌ തട്ടിയെടുത്തത്‌. തട്ടിയെടുത്ത പ­ണം അക്കൗണ്ട്‌ മുഖേനയും ബാങ്കിൽ നിന്ന്‌ പിൻവലിച്ചും ചെലവഴിച്ചതായി പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: PSC job scam; The main accused Rajalak­sh­mi and his assis­tant were arrested

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.