27 December 2025, Saturday

Related news

December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 21, 2025
December 20, 2025

ചത്തീസ്ഗഡിൽ നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള; ജീവനക്കാരെ ബന്ധിയാക്കി 8.5 കോടിയുടെ പണവും സ്വർണവും കവർന്നു

Janayugom Webdesk
റായ്പൂര്‍
September 19, 2023 8:52 pm

ചത്തീസ്ഗഡിൽ നാടിനെ നടുക്കിയ വമ്പൻ ബാങ്ക് കൊള്ള. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ ബ്രാഞ്ചിലാണ് കവർച്ച നടന്നത്. 7 പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരെ ബന്ധിയാക്കിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. 8.5 കോടിയുടെ പണവും സ്വർണവുമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

ഛത്തീസ്ഗഡിലെ ട്രായ്ഗഡ് ജില്ലയിലെ ആക്സിസ് ബാങ്കിന്‍റെ ജഗദ്പൂർ ബ്രാഞ്ചിൽ രാവിലെ 8.45 യോടെയാണ് കൊള്ളസംഘം എത്തിയത്. രാവിലെ ബാങ്ക് തുറന്ന് മാനേജരും ജീവനക്കാരും തങ്ങളുടെ ദൈനംദിന ജോലികൾ ആരംഭിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഏഴ് പേരെടങ്ങുന്ന സംഘം ബാങ്കിനുള്ളിൽ കയറുകയും ജീവനക്കാരെ ബന്ദിയാക്കിയ ശേഷം ലോക്കറുകളുടെ താക്കോലുകൾ ബാങ്ക് മാനേജരോട് ചോദിച്ചു.

താക്കോൽ നൽകാൻ മാനേജർ വിസമ്മതിച്ചതോടെ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കൊള്ള സംഘം ബാങ്ക് മാനേജരെ കത്തികൊണ്ട് കുത്തുകയും ശേഷം താക്കോൽ സംഘടിപ്പിച്ച അക്രമിസംഘം പണവും സ്വർണവും കവ‍ക്കുകയായിരുന്നു. ഈ സമയം ബാങ്കിലെത്തിയ ജീവനക്കാരെയും ഏതാനും ഇടപാടുകാരെയും കവർച്ചക്കാർ മുറിയിൽ ബന്ദികളാക്കി.

കവർച്ചക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എത്രയും വേഗം പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

eng­lish sum­ma­ry; 8.5 crores of cash and gold were stolen by arrest­ing the employees
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.