വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബവുമായി കോടതിയില്‍ എത്തിയ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ചേര്‍ത്തല കോടതിവളപ്പിലാണ് കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിയില്‍ എത്തിയത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ് അടി നടന്നത്. മുടിപിടിച്ച് വലിക്കുന്നതും മുഖത്തടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭര്‍ത്താവും കുടുംബാംഗങ്ങളും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
English Summary:Controversy over handover of child on court premises; A fight between the boys
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.