23 November 2024, Saturday
KSFE Galaxy Chits Banner 2

അനശ്വറിന് ഇനി വീട്ടിലിരുന്ന് പഠിക്കാം; വെര്‍ച്വല്‍ ക്ലാസ്സ് റൂം തുറന്നു

Janayugom Webdesk
തൃശൂര്‍
September 25, 2023 10:11 am

സമഗ്ര ശിക്ഷാ കേരളം ബി ആർ സി തളിക്കുളത്തിന്റെ നേതൃത്വത്തിൽ വിപിഎംഎസ്എൻഡിപി എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വറിന് വെർച്വൽ ക്ലാസ്സ് റൂം ഒരുക്കി. വെര്‍ച്വല്‍ ക്സാസ്സ് റൂം സി സി മുകുന്ദൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ നൂതന ലോകത്തിന്റെ ഇത്തരം സാധ്യതകൾ വഴി തെളിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡിപിഒ ബ്രിജി സാജൻ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ ഹെ‍ഡ്മിസ്ട്രസ് ബീന ടി രാജൻ സ്വാഗതം പറഞ്ഞു.
പിടിഎ പ്രസിഡന്റ് രമേശ് പള്ളത്ത് അധ്യക്ഷനായി. തളിക്കുളം ബിപിസി അമ്പിളി, വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ എന്നിവർ സംസാരിച്ചു. സ്കൂൾ, പഞ്ചായത്ത്, ബിആർസി പ്രതിനിധികൾ, വിദ്യാര്‍ത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. അനശ്വറും സ്പെഷ്യൽ എഡ്യൂക്കേറ്റർ ജിസ്നിയും ചേർന്ന് നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: Anaswar can now study at home; Vir­tu­al class­room opened

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.