13 May 2024, Monday

Related news

May 13, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024

അധ്യാപികയുടെ നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത്: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 25, 2023 4:55 pm

മുസ്ലിം വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശിലെ മുസാഫാർനഗറിൽ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. സംഭവം ഗുരുതരവും ആശങ്കപ്പെടുത്തുന്നതെന്നും നിരീക്ഷിച്ച കോടതി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയുന്നതാണെന്നും ചൂണ്ടിക്കാട്ടി. അധ്യാപികയുടെ നടപടിക്ക് പിന്നിൽ വർഗീയതയുണ്ടെന്ന അച്ഛന്റെ പരാതി എഫ്ഐആറിൽ രേഖപെടുത്താത്തത് കോടതി ചോദ്യം ചെയ്തു. എന്നാൽ ആ പ്രചാരണം അതിശയോക്തിപരമാണെന്ന് യുപി സർക്കാർ അറിയിച്ചു. അതേസമയം കേസ് പരിഗണിക്കുന്നത് ഒക്ടോബര് 30ലേക് മാറ്റി.

ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തർപ്രദേശിലെ നേഹ പബ്ലിക് സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ ത്രിപ്ത ത്യാഗിയുടെ നിർദ്ദേശപ്രകാരമാണ് സഹപാഠികൾ കുട്ടിയെ തല്ലിയതെന്നാണ് കേസ്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതോടെ സംഭവം വിവാദമായിരുന്നു. 

ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തി. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്. കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയർന്നു. അധ്യാപികക്കെതിരെ ഐപിസി സെക്ഷൻ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്.

Eng­lish Summary:Teacher’s action shocks con­science: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.