20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025

കാസര്‍കോട് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അഞ്ച് മരണം

Janayugom Webdesk
കാസര്‍കോട്
September 25, 2023 7:35 pm

ബദിയടുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഓട്ടോ റിക്ഷയിലെ യാത്രക്കാരായ നാല് സ്ത്രീകളും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ കാസര്‍കോട് കൂട്‌ലു സ്വദേശി അബ്ദുള്‍ റൗഫ്(58), മൊഗ്രാലിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ(50), ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്തിമ(60) ഇസ്മായിലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. ഇവര്‍ ബന്ധുവീടുകളിലേക്ക് പോവുകയായിരുന്നു.

വൈകീട്ട് അഞ്ച് മണിയോടെയാണ് ബദിയടുക്കയ്ക്ക് അടുത്തുള്ള പള്ളത്തടുക്കയില്‍ അപകടമുണ്ടായത്. പെര്‍ള ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം ബദിയടുക്ക ഭാഗത്തേക്ക് മടങ്ങുകയായിരുന്ന ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂള്‍ ബസ്സുമാണ് അപകടത്തില്‍പെട്ടത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Eng­lish Summary:School bus col­lides with autorick­shaw in Kasaragod Badiatuk­ka; Five deaths
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.