22 December 2025, Monday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 1, 2025
April 2, 2025
February 10, 2025

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

Janayugom Webdesk
തിരുവനന്തപുരം
September 26, 2023 3:18 pm

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. കല്ലമ്പലം പള്ളിക്കലില്‍ വച്ചായിരുന്നു സംഭവം. ഇരുചക്ര വാഹന യാത്രികനായ പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാട്ടു പുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

 

Eng­lish Sum­ma­ry: man killed by a wild ani­mal attack in thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.