26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 20, 2024
October 28, 2024
October 24, 2024
October 19, 2024
October 11, 2024
September 8, 2024
September 4, 2024
August 8, 2024
July 9, 2024
April 27, 2024

കോടികളുടെ വെട്ടിപ്പ്; മുന്‍ ഡിസിസി പ്രസിഡന്റടക്കം പ്രതിക്കൂട്ടില്‍

Janayugom Webdesk
നെടുങ്കണ്ടം
September 27, 2023 9:08 am

കോടികളുടെ വെട്ടിപ്പു നടത്തിയ ഇടുക്കി ജില്ലാ ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലേയ്ക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡിസിസി മുൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അടക്കമുള്ള യൂഡിഎഫ് നേതാക്കൾ നേത്യത്വം നൽകുന്ന ഭരണസമിതിയാണ് അഴിമതി ആരോപണം നേരിടുന്നത്.

36 കോടിയിലധികം രൂപയുടെ അഴിമതി ആരോപണമാണ് നേരിടുന്നത്. ഇതെതുടർന്ന് നിക്ഷേപകർ അടങ്ങുന്നവരുടെ ആക്ഷൻ കമ്മറ്റി രൂപികരിച്ചിരുന്നു. ഇന്നലെ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നെടുങ്കണ്ടത്തെ ആസ്ഥാനത്തിലേയ്ക്ക് നടത്തിയ ധർണ്ണയിൽ ഭരണ സമിതിയംഗങ്ങളുടെയും, ജീവനക്കാരുടെയും സ്വത്തുവകകൾ കണ്ടുകെട്ടണമെന്നും, തട്ടിപ്പിനു ഒത്താശ ചെയ്ത സഹകരണ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കണമെന്നും, പൊതു ജനങ്ങളുടെ പണം തിരികെ നൽകണമെന്നും ആവശ്യമുയര്‍ന്നു.

ധർണ്ണ സമരം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജെയിംസ് മാത്യു, വ്യാപാര സമിതി ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ, ജോൺസൺ കൊച്ചുപറമ്പിൽ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജെയിംസ് കൂടപ്പാട്ട്, റ്റി പ്രകാശ്, തോമസ് താഴത്തേടത്ത്, വിജയകുമാർ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: embez­zle­ment of crores; The for­mer DCC pres­i­dent is among the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.