22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 29, 2024
August 10, 2024
June 2, 2024
March 15, 2024
November 15, 2023
October 24, 2023
September 28, 2023
September 26, 2023
March 3, 2023

ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ

Janayugom Webdesk
അഹമ്മദാബാദ്
September 28, 2023 9:53 pm

ഗുജറാത്തില്‍ ബിസിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ. അഹമ്മദാബാദിലാണ് ‘ഗാലക്‌സി സ്പാ’ മാനേജരായ മുഹ്‌സിന്‍ എന്ന യുവാവാണ് ബിസ്സിനസ്സ് പങ്കാളിയെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ ഗുജറാത്ത് പൊലീസ് കേസെടുത്തു. പ്രതിയായ മുഹ്‌സിൻ ഒളിവിൽ പോയിരിക്കുകയാണ്.

സെപ്റ്റംബർ 25 തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്പാ നടത്തുന്ന മുഹ്‌സിനും, ബിസ്സിനസ്സ് പങ്കാളിയായ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയായ യുവതിയും തമ്മിൽ ആദ്യം വാക്കു തർക്കമുണ്ടാവുകയും പിന്നാലെ യുവാവ് ക്രൂരമായി യുവതിയെ ആക്രമിക്കുകയുമായിരുന്നു. പ്രതി നിരന്തരം യുവതിയുടെ മുഖത്തടിക്കുകയും, മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പ്രതി യുവതിയെ വലിച്ചിഴച്ച് സ്പായ്ക്കുള്ളിലേക്ക് കൊണ്ടുപോവുകയും മർദിക്കുന്നതും കാണാം. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്യുന്നുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ടുപേർ പ്രതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ മർദ്ദനം തുടരുകയായിരുന്നു.

സെപ്റ്റംബർ 25 തിങ്കളാഴ്ച സംഭവം നടന്നുവെങ്കിലും യുവതി പൊലീസിൽ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ യുവതിയെ കണ്ടെത്തി മൊഴിയും രേഖപ്പെടുത്തി. സ്ഥാപനത്തിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ജീവനക്കാരിയെ താൻ ചോദ്യം ചെയ്തതിനാണ് മുഹ്‌സിൻ തന്നെ മർദ്ദിച്ചതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്.

Eng­lish Summary:Spa man­ag­er bru­tal­ly beat up his busi­ness partner
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.