25 December 2025, Thursday

Related news

December 24, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025

ഗാന്ധിയും, ആര്‍എസ്എസ്-ഗോഡ്‌സെ സഖ്യവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2023 3:49 pm

മധ്യപ്രദേശ് നിയമസഭാ പ്രചരണത്തിനിടെ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഗാന്ധിയും ആര്‍എസ്എസ്-ഗോഡ്‌സെ സഖ്യവും തമ്മിലുളള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ഷാജാപൂരില്‍ കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള ഏറ്റുമുട്ടല്‍ വെറുപ്പിനെതിരെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂടിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇത് ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. ഒരു വശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മറുവശത്ത് ആര്‍എസ്എസും ബിജെപിയും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ അവര്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ്.

മധ്യപ്രദേശിലെ കര്‍ഷകരും യുവാക്കളും അവരെ വെറുത്ത് തുടങ്ങിയിരിക്കുന്നു. ജനങ്ങളോട് ചെയ്തതിനുളളത് അവര്‍ക്ക് തിരിച്ച് കിട്ടിക്കൊണ്ടിരിക്കുകയാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശില്‍ ചില കര്‍ഷകരെ കണ്ടതുമായി ബന്ധപ്പെട്ട അനുഭവവും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. മധ്യപ്രദേശില്‍ 370 കിലോമീറ്റര്‍ ദൂരമാണ് തങ്ങള്‍ നടന്നത്.

കര്‍ഷകരെ കണ്ടു, സ്ത്രീകളേയും യുവാക്കളേയും കണ്ടു. അവര്‍ തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ ചെയ്ത അത്രയും അഴിമതി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ തന്നോട് പറഞ്ഞു. ഛത്തീസ്ഗഡില്‍ അരിക്ക് തങ്ങള്‍ 2500 രൂപയാണ് കൊടുക്കുന്നത്. ജനത്തിന് നല്‍കിയ വാഗ്ദാനം തങ്ങള്‍ പാലിക്കുന്നു, രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Rahul Gand­hi said that there is a fight between Gand­hi and the RSS-Godse alliance

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.