4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 4, 2025
March 30, 2025
March 24, 2025
March 17, 2025
March 10, 2025
March 5, 2025
March 3, 2025
March 2, 2025
March 1, 2025
February 23, 2025

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച അഞ്ചുവയസുകാരൻ മരിച്ചു

Janayugom Webdesk
ഹൈദരാബാദ്
October 3, 2023 9:30 am

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ച അഞ്ചുവയസുകാരൻ മരിച്ചു. ഹൈദരാബാദിലെ ചു. രാമന്തപൂർ വിവേക് നഗറിലെ സ്‌കൂളിലെ യുകെജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നാണ് വിവരം. തുടര‍ന്ന് സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിക്കുകയായിരുന്നു.

അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: Hit By Teacher: A UKG Stu­dent Dies In Hyderabad
You may also like this video

YouTube video player

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.