ചൈനീസ് ബന്ധങ്ങൾ ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ റെയ്ഡ് നടത്തി . മാധ്യമപ്രവർത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, ഊർമിലേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി സാംസ്കാരിക പ്രവർത്തകൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ് നടന്നു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരെ പൊലീസ് റെയ്ഡ് ചെയ്യുന്നത്. ടീസ്ത സെതൽവാദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ന്യൂസ്‌ക്ലിക്കിനെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തതായാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 17‑ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. ലാപ്ടോപുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് വിവരം. ഡല്‍ഹി പൊലീസ് വീട്ടിലെത്തിയതായും ലാപ്ടോപും മൊബൈല്‍ ഫോണും പൊലീസ് കൊണ്ടുപോകുകയാണെന്നും അഭിസാര്‍ ശര്‍മ ട്വീറ്റ് ചെയ്തു.
എഫ്സിആര്‍എ ലംഘിച്ചെന്നാരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ ഇഡി നേരത്തെ കേസ് ചാര്‍ജ് ചെയ്തിരുന്നു.
English Summary: Journalists linked to NewsClick raided by cops in Delhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.