എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയാസ്ഥ കോടതിയെ സമീപിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് പ്രബീര്‍ ഹര്‍ജി നല്‍കിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ ഹര്‍ദീപ് കൗര്‍ ഈ ഹര്‍ജി ഉടന്‍ പരിഗണിക്കും.
അതേസമയം, പ്രബിര്‍ പുര്‍കയാസ്ഥയെയും നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസമാണ് പ്രബിര്‍ പുര്‍കയസ്ഥ, അമിത് ചക്രവര്‍ത്തി എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് ഓഫീസിലും പ്രബിര്‍ പുര്‍കയസ്ഥയുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വസതികളിലും പൊലീസ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
English Summary:News Click Editor approaches court for copy of FIR
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.