7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ലൈംഗിക പീഡനം നടന്നിട്ടില്ല, വിവാഹിതയാണെന്നുള്ളത് യുവതി മറച്ചുവച്ചു: നടന്‍ ഷിയാസിന്റെ മൊഴി പുറത്ത്

Janayugom Webdesk
കാസർഗോഡ്
October 7, 2023 3:25 pm

ലൈംഗിക പീഡന പരാതിയില്‍ വെളിപ്പെടുത്തലുമായി നടന്‍ ഷിയാസ് കരീം. പരാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ലൈംഗിക ബന്ധമുണ്ടായിട്ടുള്ളത് ഉഭയസമ്മതപ്രകാരമോടെയാണെന്നും ഷിയാസ് വെളിപ്പെടുത്തി. വിവാഹവാഗ്ദാനം നൽകി പീ‍ഡിപ്പിച്ചുവെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. യുവതി നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും മറച്ചുവച്ചെന്നും ഷിയാസ് പറയുന്നു. യുവതിയിൽ നിന്ന് വാങ്ങിയ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പരാതിക്കാരിക്കായി കാർ വാങ്ങിരുന്നുവെന്നും ഷിയാസ് മൊഴിയിൽ പറയുന്നു. 

ഇന്ന് രാവിലെ കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ഷിയാസിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ചയാണ് ഷിയാസ് ചെന്നൈ വിമാന താവളത്തിൽ വെച്ച് പൊലീസ് പിടിയിലാവുന്നത്. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.

Eng­lish Sum­ma­ry: There was no sex­u­al harass­ment, the girl hid the fact that she was mar­ried: actor Shias’ state­ment is out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.