29 December 2025, Monday

Related news

December 12, 2025
December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
October 29, 2025
October 24, 2025

സിക്കിമില്‍ മരണം 34; 105 പേർക്കായി തിരച്ചിൽ തുടരുന്നു

Janayugom Webdesk
ഗാങ്ടോക്ക്
October 9, 2023 11:31 pm

സിക്കിം വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഇതില്‍ 10 സൈനികരും ഉള്‍പ്പെടുന്നു. അതേസമയം ടീസ്ത നദിയില്‍ നിന്ന് 40 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരി ജില്ല ഭരണകൂടം അറിയിച്ചു.
രണ്ട് സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന ഈ നദിയിൽ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്തുന്നതിനാൽ വിശദാംശങ്ങൾ ക്രോഡീകരിച്ച ശേഷം മരണസംഖ്യ അടുത്ത ദിവസങ്ങളിൽ വ്യക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ 105 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനായി പ്രത്യേക റഡാറുകളും ഡ്രോണുകളും ആർമി നായകളെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തുടനീളം 30 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 6,705 പേരോളം ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്.‌ 

Eng­lish Sum­ma­ry: 34 dead in Sikkim; Search con­tin­ues for 105 people

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.