നിയമനത്തട്ടിപ്പില്‍ സര്‍ക്കാരിനും, ആരോഗ്യമന്ത്രിക്കും, ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമായെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍. അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ട് പോകുണം.
ഇപ്പോള്‍ നിയമത്തിന്‍റെ മുന്നില്‍ വന്നവരും വരാന്‍ ബാക്കിയുണ്ടെങ്കില്‍ അവരേയുമെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോഴനല്‍കിയതായുള്ള വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങളാകെ വൈകുന്നേര ചര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തി.
എന്നാല്‍, ഹരിദാസന്റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചയ്ക്കും ഒരു മാധ്യമവും തയ്യാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടത് എന്ന് വ്യക്തമാണ്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ ആരായാലും അവരെ പൂര്‍ണ്ണമായി കണ്ടെത്താനും നിയമത്തിനുമുന്നില്‍ക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ടെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു
English Summary:
MV Govindan said there was a conspiracy against the government and the health minister in the appointment scam
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.