28 December 2025, Sunday

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
October 11, 2023 1:13 pm

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ രാജ്യവ്യാപക റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐ പരിശോധന. 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍,മാഹാരാഷ്ട്ര ‚തമിഴ് നാട്, യുപി എന്നീ സംസ്ഥാനങ്ങളിലാണ് പിഎഫ്ഐ കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നത്. ഗാസിമാന്‍ സ്ട്രീറ്റിലെ മുഹമ്മദ് താജുദ്ദീന്‍ അജ്മല്‍ എന്നയാളുടെ വീട്ടില്‍ പരിശോധന നടത്തി.മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.2006ലെ ട്രെയിൻ ബോംബാക്രമണക്കേസ് പ്രതി വഹീദ് ഷെയ്ക്കിന്റെ മുംബൈയിലെ വീട്ടിലും എൻഐഎ പരിശോധന നടത്തുകയാണ്. എൻഐഎ സംഘത്തെ അകത്തേക്ക് കടത്തിവിടാതെ തടയുകയും പരിശോധനയ്ക്ക് ആദ്യം ലീഗൽ നോട്ടീസ് കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

തന്റെ വീടിന്റെ വാതിലും ക്യാമറകളും തകർത്തുവെന്ന് വഹീദ് ഷെയ്ഖ് ഇന്ത്യ ടുഡേയോട് പറഞ്ഞു. പിഎഫ്ഐയുടെ 12 ദേശീയ നേതാക്കൾക്കടക്കം 19 പേർക്കെതിരെ എൻഐഎ ചാർജ്ഷീറ്റ് സമർപ്പിച്ചിരുന്നു.

Eng­lish Summary:
NIA raids at Pop­u­lar Front of India centres

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.