നരേന്ദ്ര മോഡിയെന്ന ഏകാധിപതി ഭയന്ന് തുടങ്ങിയെന്നും പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ കൂടുതല്‍ നേതാക്കളെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതായും ശിവസേന എംപി സഞ്ജയ് റാവത്ത്. 2024ല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
എഎപി എംപി സഞ്ജയ് സിങ്ങിനെ എന്‍ഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തതുപോലെ കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ വരുംനാളുകളില്‍ മോഡി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. അടിയന്താരാവസ്ഥാ കാലം ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷത്തെ വേട്ടയാടുന്നത്. ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകര്‍ക്കാനാണ് മോഡിയും കൂട്ടരും നീക്കം നടത്തുന്നത്.
സര്‍ക്കാരിന്റെ കിരാത നടപടികളെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനാണ് നീക്കം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും മൂടിവയ്ക്കുന്ന മോഡി സര്‍ക്കാര്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത തുരങ്കംവയ്ക്കുന്ന വിധത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary:The dictator is afraid; More leaders will be arrested: Sanjay Rawat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.