13 May 2024, Monday

Related news

May 12, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024

കര്‍ണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യത്തില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തിയില്‍

നിരവധിപേര്‍ ബിജെപി വിടാന്‍ തയ്യാറാകുന്നതായി ഡി കെ ശിവകുമാര്‍
Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2023 3:51 pm

കര്‍ണാടകത്തില്‍ ബിജെപിയില്‍ നിന്നും നിരവധി നേതാക്കളും, പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചതായി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍ര്കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ . ബിജെപി-ജെഡിഎസ് സഖ്യത്തില്‍ അതൃപ്തിയുള്ല നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ബിജെപി മുന്‍ എംഎല്‍എ രാമപ്പ ലമണിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍ . സംസ്ഥാനത്തിന്‍റെ വടക്ക് ബിദാര്‍ മുതല്‍ തെക്ക് ചാമരാജനഗറ്‍ വരെയുള്ള പ്രദേശങ്ങളിലെ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായിരിക്കുന്നത്. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് ഒരോരുത്തരേയും പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യം തീരുമനിക്കുമെന്നും അദ്ദേഹം അഭിപ്രായ്പപെട്ടു. സംസ്ഥാനത്തെ ബിജെപി-ജെഡിഎസ് സഖ്യത്തില്‍ പല നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. പല നേതാക്കളും പാര്‍ട്ടിയില്‍ എത്തിയാല്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു. 

കഴിഞ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച നൂറോളം നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യമുണ്ടെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു.കഴിഞ്ഞമാസമാണ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ ജെ ഡി എസ് ബി ജെ പിയുമായി അടുക്കുകയാണെന്നുള്ള വാർത്തകൾ ശക്തമായിരുന്നു. എന്നാൽ ബി ജെ പിയിലേക്ക് ഇല്ലെന്നായിരുന്നു പലപ്പോഴായി കുമാരസ്വാമി ആവർത്തിച്ചത്.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനുള്ള നീക്കം കൂടുതൽ തിരിച്ചടിയായേക്കുമെന്ന ആശങ്കയിലാണ് എൻഡി എയുമായി കൈകോർക്കാൻ ജെ ഡി എസ് തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ ജെഡിഎസിന് നൽകുമെന്ന് ബി ജെ പി വ്യക്തമാക്കിയിട്ടില്ല. കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. നിരവധി ബിജെപിയുടേയും-ജെഡിഎസിന്‍റേയും നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
Activists are unhap­py with the BJP-JDS alliance in Karnataka

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.