22 January 2026, Thursday

മണിപ്പൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് അധികൃതര്‍

Janayugom Webdesk
ഇംഫാല്‍
October 14, 2023 10:45 am

മണിപ്പൂരിലെ ഇംഫാലില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇംഫാൽ വെസ്റ്റിലെ ഇറോയിസെംബയിലെ ഒരു പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നപ്പനി സ്ഥിരീകരിച്ചതെന്ന് മണിപ്പൂർ വെറ്ററിനറി വിഭാഗം അധികൃതര്‍ അറിയിച്ചു. 

മണിപ്പൂരിൽ വളരെ പ്രചാരമുള്ള ഇറച്ചി ഇനമായ പന്നിയിറച്ചി ഇപ്പോൾ കിലോയ്ക്ക് 180–200 രൂപയ്ക്കാണ് വിൽക്കുന്നത്. പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

ഇംഫാലിലെ വെസ്റ്റ് ജില്ലയിലെ ഒരു ഫാമാണ് പന്നിപ്പനിയുടെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish sum­ma­ry: African swine fever con­firmed in Manipur; Author­i­ties have issued a warning

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.